7. وَإِنَّهُ عَلَى ذَلِكَ لَشَهِيدٌ
നിശ്ചയം അവല്‍ അതിനു(നന്ദി കെട്ടവനാണെന്നതിനു) സാക്ഷ്യം വഹിക്കുന്നവനും തന്നെഅല്ലാഹുവിനെ ഓര്‍മ്മയില്ല.അവന്‍ തന്ന അനുഗ്രഹങ്ങളവന്റെ അനിഷ്ടത്തിലായി ഉപയോഗിക്കുന്നു. ഇതൊക്കെ നന്ദി കേടാണ്. ഈ നന്ദികേടിനു താന്‍ തന്നെ സാക്ഷിയുമാണ് എന്നാണ് അല്ലാഹു ഉണര്‍ത്തുന്നത്. നമ്മുടെ ബലഹീനതയും അല്ലാഹു നല്കിയ അനുഗ്രഹങ്ങളുടെ വ്യാപ്തിയും, ശരിക്ക് ചിന്തിച്ചാല്‍ താന്‍ നന്ദികേടാണ് ചെയ്യുന്നതെന്ന് നമ്മുടെ മന:സാക്ഷി തന്നെ നമ്മോട് പറയും അതാണ് താന്‍ നന്ദി കെട്ടവനാണെന്നതിനു താന്‍ സാക്ഷിയാണെന്ന് അല്ലാഹു ഉണര്‍ ത്തുന്നത്.ഏഴാമത് വാക്യത്തിലെ وَإِنَّهُ എന്ന സര്‍വ്വനാമം മനുഷ്യര്‍ എന്നതിനെ സൂചിപ്പിക്കുന്നു എന്ന നിലക്കാണ് ഈ അര്‍ത്ഥം. അത് അല്ലാഹുവിനെയാണ് സൂചിപ്പിക്കുന്നത് അഭിപ്രായമുണ്ട്. അപ്പോള്‍ മനുഷ്യര്‍ നന്ദി കെട്ടവനാണെന്നതിനു അല്ലാഹു സാക്ഷിയാണ് എന്നാവും അര്‍ത്ഥം. നമ്മുടെ എല്ലാം (ചിന്തയും പ്രവര്‍ത്തനങ്ങളുമെല്ലാം) അല്ലാഹു നിരീക്ഷിക്കുന്നുണ്ടെന്ന് അല്ലാഹു തന്നെ പറഞ്ഞത് ഖുര്‍ആനിലുണ്ടല്ലോ ! അപ്പോള്‍ ഇത് ശക്തമായ താക്കീതായിട്ടാണ് മനസിലാക്കേണ്ടത്