1. الْقَارِعَةُ
ശക്തിയായി മുട്ടുന്ന ആ (ഭയങ്കര) സംഭവം.2. مَا الْقَارِعَةُ
ശക്തിയായി മുട്ടുന്ന സംഭവം എന്നാല്‍ എന്താണ്?
3. وَمَا أَدْرَاكَ مَا الْقَارِعَةُ
ശക്തിയായി മുട്ടുന്ന സംഭവമെന്നാല്‍ എന്താണെന്ന് തങ്ങള്‍ക്ക് അറിവ് നല്കിയത് എന്ത്?
ഇത് എന്താണെന്ന് ആവര്‍ത്തിച്ച് ചോദിക്കുന്നത് അതിന്റെ ഗൌരവം സൂചിപ്പിക്കാനാണ്. വളരെ ശക്തിയായി മുട്ടി അലക്കുന്ന എന്നും, മുട്ടുമ്പോഴുണ്ടാവുന്ന കടുത്ത ശബ്ദം എന്നൊക്കെയാണ് ഖാരിഅ: എന്ന വാക്കിന്റെ താല്പര്യം. ഖിയാമത്ത് നാളിന്റെ നാമങ്ങളിലൊന്നാണ് ഖാരിഅ: എന്നത്. സൂര്‍ എന്ന കാഹളത്തിലെ ഊത്തും അതിനെ തുടര്‍ന്ന് ലോകത്ത് സംഭവിക്കുന്ന തകര്‍ച്ചയും കാരണത്താല്‍ നാനാ ഭാഗത്ത് നിന്നും ഭയവും പരിഭ്രമവും തന്നെ വന്ന് മൂട്ടുന്നത് കൊണ്ടാണ് ആ ദിനത്തിന്ന് ആ പേര് കിട്ടിയത് .