അദ്ധ്യായം1 -സൂക്തം 6

إهدنا الصراط المستيم
(ചൊവ്വായ വഴിയില്‍ നീ ഞങ്ങളെ വഴി നടത്തേണമേ!)

ആറാം സൂക്തമാണിത്‌ ഫാത്തിഹയുടെ ഹൃദയം !
അല്ലാഹു തന്നെ തയാറാക്കിത്തന്ന അപേക്ഷയാണിത്‌ ''നിന്നോട്‌ മാത്രം സഹായം തേടുന്നു''വെന്നാണല്ലോ കഴിഞ്ഞ സൂക്തത്തില്‍ പറഞ്ഞത്‌. ആ സഹായതേട്ടത്തിന്റെ പ്രധാന ഭാഗം ഹിദായത്ത്‌(സന്മാര്‍ഗം) ലഭിക്കാനുള്ള തേട്ടമാണ്‌. എല്ലാ കഴിവും കാര്യവും അല്ലാഹുവില്‍ നിന്ന് മാത്രമേ താന്‍ പ്രതീക്ഷിക്കുന്നുള്ളൂവെന്ന് വിശ്വാസി പ്രഖ്യാപിക്കുമ്പോള്‍ എന്ത്‌ സഹയമാണ്‌ തനിക്ക്‌ വേണ്ടതെന്നൊരു സാങ്കല്‍പ്പിക ചോദ്യത്തിന്റെ ഉത്തരമാണ്‌ ഈ സൂക്തം. അഥവാ എനിക്കു ലഭിക്കേണ്ട പ്രധാന സഹായം നേര്‍മാര്‍ഗത്തിലെത്താനുള്ള സഹായമാണ്‌ എന്ന്! അപ്പോള്‍ തനിക്ക്‌ ആവശ്യമായ എല്ലാ കാര്യങ്ങളും ചുരുങ്ങിയ വാക്കുകളില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ അവന്‍ പ്രാത്ഥിക്കുന്നു ''ചൊവ്വായ വഴിയില്‍ ഞങ്ങളെ വഴി നടത്തേണമേ'' എന്ന് ഒരു ലക്ഷ്യത്തിലേക്കുള്ള ഏറ്റവും ചൊവ്വായ വഴിക്കാണ്‌ 'മുസ്തഖീം'എന്ന് പറയുക. അതു തന്നെയായിരിക്കും എളുപ്പ വഴിയും!

മനുഷ്യ ജീവിതത്തിന്‌ മഹത്തായ ലക്ഷ്യമുണ്ടെന്നും അതു പ്രാപിക്കുമ്പോള്‍ മാത്രമേ അവന്‍ ജീവിത വിജയം കരസ്ഥമാക്കിയവന്‍ ആവുകയുള്ളൂവേന്നും അത്‌ നഷ്ടപെട്ടാല്‍ ജീവിതം തന്നെ പാഴായിപ്പോകുമെന്നും ഈ ലക്ഷ്യത്തിലേക്കുള്ള വഴിയില്‍ തെറ്റ്‌ പറ്റി നാശത്തിലകപ്പെടാന്‍ സാധ്യതയുണ്ടെന്നും ഈ യാത്രയില്‍ തനിക്ക്‌ ലക്ഷ്യം തെറ്റാതിരിക്കാന്‍ അല്ലാഹുവിന്റെ സഹായം കൂടാതെ കഴിയില്ലെന്നും ഈ വാക്യം പഠിപ്പിക്കുന്നു. സന്മാര്‍ഗം (നേര്‍വ്വഴി)എന്ന ആശയം സ്പര്‍ശിക്കാത്ത മേഘലയില്ല. ഇതിനെ നമുക്ക്‌ രണ്ടായി തിരിക്കാം 1) ശാരീരികംമാനസികം(ഭൗതികം, ആത്മീയം) 2) ഐഹികം, പാരത്രികം എന്നും പറയാം. ഈ മേഘലകളിലെല്ലാം നേരിന്റെ പക്ഷത്ത്‌ നെഞ്ചുറപ്പോടെ നിലകൊള്ളാനുള്ള വിശ്വാസിയുടെ അടങ്ങാത്ത അഭിലാഷമാണീ പ്രാര്‍ത്ഥന പ്രതിഫലിപ്പിക്കുന്നത്‌ തന്റെ കയ്യും കണ്ണും കാലും ഖല്‍ബും(ഹൃദയം) നാവും എന്ന് വേണ്ട താന്‍ തന്നെ നേര്‍മാര്‍ഗത്തിന്റെ ജീവിക്കുന്ന ഉദാഹരണമാവണം എന്നതാണ്‌ ഇതിന്റെ താല്‍പര്യം.
الم نجعل له عينين ولسانا وشفتين وهديناه النجدين(البلد 8-10
(അവനു നാം രണ്ട്‌ കണ്ണുകളും ഒരു നാവും രണ്ട്‌ ചുണ്ടുകളും ഉണ്ടാക്കി കൊടുക്കുകയും (വ്യക്തമായി കാണുന്ന)രണ്ട്‌ വഴികള്‍ കാണിച്ച്‌ കൊടുക്കുകയും ചെയ്തില്ലേ(അല്‍ ബലദ്‌ 8.10)

തനിക്ക്‌ അല്ലാഹു നല്‍കിയ കണ്ണും മറ്റ്‌ അവയവങ്ങളും ഉപയോഗപ്പെടുത്തി രണ്ട്‌ വഴികളില്‍ (സന്മാര്‍ഗം, ദുര്‍മാഗം)നിന്ന് നല്ലത്‌ തിരഞ്ഞെടുക്കാനുള്ള ആഹ്വാനമാണിത്‌ വ്യക്തമാക്കുന്നത്‌. അഥവാ വിശ്വാസി തന്റെ എല്ലാവാക്കിലും നോക്കിലും സന്മാര്‍ഗമുണ്ടെന്നുറപ്പ്‌ വരുത്തണം ജീവിത യാത്രക്കിടയില്‍ ഒരിക്കലും ഈ ശൈലി കൈമോശം വരരുതെന്ന നിര്‍ബന്ധ ബുദ്ധിയില്‍ നിന്നാണീ പ്രാര്‍ത്ഥന. അല്ലാതെ ഇപ്പോള്‍ള്‍ ഇപ്പോള്‍ സന്മാര്‍ഗത്തിലല്ലേ? ആണെങ്കില്‍ പിന്നെന്തിനാണീ പ്രാര്‍ത്ഥന എന്ന ചോദ്യം അനാവശ്യമാണെന്ന് ഈ വിശദീകരണത്തില്‍ നിന്ന് മനസിലായിരിക്കുമല്ലോ!ലഭിച്ച സന്മാര്‍ഗം നഷ്ടപ്പെടാതെ കാത്ത്‌ സൂക്ഷിക്കാനുള്ള ശുഷ്ക്കാന്തിയാണിത്‌.
താന്‍ സന്മാര്‍ഗത്തിലല്ലാത്തത്‌ കൊണ്ടല്ല. നിങ്ങ
ربنا لاتزغ قلوبنا بعد اذ هديتنا وهب لنا من لدنك رحمة انك انت الوهاب(ال عمران 8
(ഞങ്ങളുടെ നാഥാ! സന്മാര്‍ഗത്തിലാക്കിയ ശേഷം ഞങ്ങളുടെ ഹൃദയങ്ങളെ(അതില്‍ നിന്ന്) നീ തെറ്റിച്ചു കളയരുതേ!നിന്റെ പക്കല്‍ നിന്നുള്ള കാരു‍ണ്യം ഞങ്ങള്‍ക്ക്‌ സൗജന്യമായി നല്‍കേണമേ! നിശ്ചയം നീ തന്നെയാണ്‌ ഏറ്റവും സൗജന്യം നല്‍കുന്നവന്‍ (ആലു ഇം റാന്‍ 8)

'സന്മാര്‍ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസുകളെ നീ തെറ്റിക്കല്ലേ' എന്ന പ്രാര്‍ത്ഥന ഈ തത്വം തന്നെയാണ്‌ പഠിപ്പിക്കുന്നത്‌. 'ഞങ്ങള്‍', 'ഞങ്ങളെ' നേര്‍വഴി നടത്തേണമെ എന്നാണല്ലോ പ്രാര്‍ത്ഥന! 'എന്നെ' എന്ന് പോരേ? ഇതിന്റെ ഉത്തരം. 'ഞങ്ങള്‍ നിന്നെ മാത്രം ആരാധിക്കുന്നു' എന്ന് പറഞ്ഞതിന്റെ വിശദീകരണത്തില്‍ നാം പറഞ്ഞിട്ടുണ്ട്‌. വിശ്വാസിയുടെ സാമൂഹ്യ ബോധവും എല്ലാവരും നന്മയിലെത്തണമെന്ന ആഗ്രഹവും ഇതില്‍ പ്രതിഫലിക്കുന്നു. മാത്രമല്ല തന്റെ പ്രാര്‍ത്ഥന ഒരു കാരണവശാലും തള്ളപ്പെടരുതെന്നും അവന്‍ ഞങ്ങള്‍' പ്രയോഗത്തിലൂടെ ഇതെല്ലാം വിശ്വാസി നേടുന്നു! ഇമാം റാസി(റ)എഴുതുന്നത്‌ കാണുക.

لم قال اهدنا ولم يقل اهدني؟ والجواب من وجهين (الاول) ان الدعاء كلما كان اعم كان الي الاجابة اقرب فان السنة اذا اراد ان يذكر دعاء ان يصلي اولا علي النبي صلي الله عليه وسلم ثم يدعو ثم يختم الكلام بالصلاة علي النبي صلي الله عليه وسلم ثانيا لان الله تعالي يجيب الداعي في صلاته علي النبي صلي الله عليه وسلم ثم اذا اجيب في طرفي دعائه امتنع ان يرد في وسطه
ആഗ്രഹിക്കുന്നു. ഈ '

എന്തിനാണീ ബഹു വജനം? അതിനു രണ്ട്‌ കാരണമുണ്ട്‌. ഒന്ന് പ്രാര്‍ത്ഥന എത്രമാത്രം പൊതു സ്വഭാവം ഉള്‍ക്കൊള്ളുന്നുവോ അതിനനുസരിച്ച്‌ സ്വീകാര്യതയുടെ സാധ്യത വര്‍ദ്ധിക്കും കാരണം എന്നെ നേര്‍വ്വഴിയിലാക്കണം എന്നത്‌ തള്ളപ്പെട്ടാലും ഞങ്ങളെ നേര്‍വ്വഴിയിലാക്കണം എന്നത്‌ തള്ളപ്പെടില്ല കാരണം ഞങ്ങള്‍ എന്നതില്‍ കുറേ ആളുകള്‍ എന്തായാലും ഉത്തരം ലഭിക്കുന്നവര്‍ തന്നെയാണ്‌ എന്നാല്‍ ഒരേ അപേക്ഷയിലെ കുറേ പേരെ കൊള്ളാനും കുറെ പേരെ തള്ളാനും ഏറ്റവും മാന്യതയുള്ള അല്ലാഹു ഇഷ്ടപ്പെടില്ല അത്‌ കൊണ്ടാണല്ലോ പ്രാര്‍ത്ഥനയുടെ തുടക്കത്തിലും ഒടുക്കത്തിലും നബി(സ)യുടെ മേല്‍ സലാത്ത്‌(നബിക്ക്‌ അനുഗ്രഹത്തിനായുള്ള പ്രാര്‍ത്ഥന) ചൊല്ലണമെന്ന് ഇസ്‌ലാം കല്‍പ്പിച്ചത്‌ അഥവാ തുടക്കത്തിലും ഒടുക്കത്തിലുമുള്ള സലാത്തുകള്‍ക്ക്‌ അല്ലാഹു ഉത്തരം ചെയ്യുമെന്നത്‌ ഉറപ്പാണ്‌ ആ സ്ഥിതിക്ക്‌ ഇടക്കുള്ളവ മാത്രം അല്ലാഹു തള്ളിക്കളയില്ല.
والثاني قال صلي الله عليه وسلم ادعوا الله بألسنة ما عصيتموه بها قالوا يارسول الله ومن لنا بتلك الالسنة قال يدعو بعضكم لبعض لأنك ما عصيت بلسانه وهو ما عصي بلسانك (تفسير رازي
(രണ്ട്‌ : നിങ്ങള്‍ തെറ്റ്‌ ചെയ്തിട്ടില്ലാത്ത നാവു കൊണ്ട്‌ അല്ലാഹുവോട്‌ പ്രാര്‍ത്ഥിക്കണം എന്ന് നബി(സ)പറഞ്ഞു അപ്പോള്‍ ശിഷ്യന്മാര്‍ ചോദിച്ചു അങ്ങനെയുള്ള നാവ്‌ ഞങ്ങള്‍ക്കൊന്നുമില്ലല്ലോ എന്ന് ?പ്രവാചകര്‍ (സ) പറഞ്ഞു മറ്റൊരാളുടെ നാവ്‌ കൊണ്ട്‌ നിങ്ങളോ നിങ്ങളുടെ നാവു കൊണ്ട്‌ അവരോതെറ്റ്‌ ചെയ്തിട്ടില്ലല്ലോ?(റാസി)

അപ്പോള്‍ 'ഞങ്ങള്‍' എന്ന പ്രയോഗത്തിലൂടെ വിശ്വാസി മറ്റുള്ളവരെ സഹായിക്കുകയും താന്‍ രക്ഷപ്പെടുകയും ചെയ്യുന്നു.

ഇങ്ങനെ നേര്‍വ്വഴിക്കായി പ്രാര്‍ത്ഥിക്കേണ്ടി വന്നത്‌ മാറി മാറി വരുന്ന സാഹചര്യങ്ങളാണ്‌. മനുഷ്യനു ധാരാളം സുഹൃത്തുക്കളുണ്ടാവും ഓരോരുത്തരുടെയും കാഴ്ച്ചപ്പാട്‌ വ്യത്യസ്തവും! സ്നേഹ ജനങ്ങള്‍ ഒരു വഴിക്ക്‌ തന്നെ വിളിക്കുമ്പോള്‍ ശത്രുക്കള്‍ മറ്റൊന്നിലേക്ക്‌ ക്ഷണിക്കും. പിശാച്‌ വേറൊരു വഴി കാണിച്ചു തരും. അങ്ങനെ എങ്ങോട്ട്‌ പോകണമെന്നറിയാതെ മനുഷ്യന്‍ പകച്ച്‌ നിൽക്കാൻ സാധ്യതയുണ്ട്‌ ! അവിടെ എല്ലാം അറിയുന്ന അല്ലാഹുവിന്റെ സഹായം ആവശ്യമുള്ളിടത്തേക്ക്‌ തന്നെ വഴികാണിക്കാന്‍ ലഭിച്ചാല്‍ അവന്‍ സുരക്ഷിതനാവുന്നു. അതിനാണീ‍ പ്രാര്‍ത്ഥന!
അല്ലാഹുവിന്റെ അതിഗംഭീരമായ അനുഗ്രഹമത്രെ ഇത്‌. അല്‍ ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍ (അല്ലാഹുവിനു സര്‍വ്വ സ്തുതിയും).

ജനങ്ങള്‍ പല തട്ടിലാണ്‌ വിശ്വാസി അവിശ്വാസി സാധാരണക്കാന്‍ പ്രവാചകന്മാര്‍ അവരില്‍ തന്നെ വ്യത്യസ്ഥ പദവികള്‍ അലങ്കരിക്കുന്നവര്‍ ഇവര്‍ക്കെല്ലാം നേര്‍വ്വഴി ആവശ്യമാണ്‌ സ്വയം നേര്‍വ്വഴി കണ്ടെത്താന്‍ ആര്‍ക്കും സാധ്യമല്ല പ്രത്യുത അല്ലാഹു കാണിച്ച്‌ കൊടുക്കണം അല്ലാഹു നബി(സ)യോട്‌ പറയുന്നത്‌ നോക്കുക
..وكذلك أوحينا روحا من أمرنا ماكنت تدري ماا لكتاب ولاالايمان ولكن جعلناه نورا نهدي به من نشاء من عبادنا وانك لتهدي الي صراط مستقيم (الشورى52
(അപ്രകാരം നമ്മുടെ ഉത്തരവിന്റെ ഭാഗമായി തങ്ങളിലേക്ക്‌ നാം ആത്മാവെ അയച്ചു ഗ്രന്ഥമെന്തെന്നും വിശ്വാസമെന്തെന്നും തങ്ങള്‍ക്കറിയുമായിരുന്നില്ല എങ്കിലും അത്‌ നാം പ്രകാശമാക്കി നമ്മുടെ ദാസരില്‍ നാം ഉദ്ദേശിച്ചവരെ അത്‌ മുഖേന നാം നേര്‍വ്വഴി നയിക്കുന്നു തീര്‍ച്ച, തങ്ങള്‍ നേര്‍വ്വഴിക്ക്‌ നയിക്കുന്നു(ശൂറാ 52)

ഇവിടെ സൂക്ഷ്മമായൊരു കാര്യമുണ്ട്‌. നേര്‍വ്വഴി നയിക്കുക , നേര്‍വ്വഴിക്ക്‌ നയിക്കുക രണ്ടിനും ഹിദായത്ത്‌(സന്മാര്‍ഗം)എന്ന് തന്നെയാണ്‌ പറയുക പക്ഷെ നേര്‍വ്വഴി നയിക്കുക എന്നത്‌ അല്ലാഹു മാത്രം ചെയ്യുന്നതാണ്‌ രണ്ടാമത്തേത്‌ പ്രവാചകരും മറ്റും ചെയ്യുന്നു. ഒന്നാമത്തേത്‌ നേര്‍വ്വഴി സൃഷ്ടിക്കലും രണ്ടാമത്തേത്‌ സൃഷ്ടിക്കപ്പെട്ട വഴി കാണിക്കലോ അറിയിക്കലോ ഒക്കെയാണ്‌ ഒന്നാമത്തേത്‌ ഹര്‍ഫ്‌ (അവ്യയം)ഇല്ലാതെയാണ്‌ ('ഇഹ്‌ദിനാ' പോലെ) സാധാരണ ഉപയോഗിക്കുക . രണ്ടാമത്തേത്‌ അവ്യയത്തോട്കൂടിയും ('ഇലാ സിറാത്തില്‍ ' പോലെ). കോഴിക്കോട്‌ അന്വേഷിക്കുന്നയാളെ ലക്ഷ്യ സ്ഥാനത്ത്‌ എത്തിക്കലും അങ്ങോട്ട്‌ വഴി പറഞ്ഞ്‌ കൊടുക്കലും പോലെ നമുക്കിത്‌ മനസിലാക്കാം.

നബി(സ)യും മറ്റു മഹാന്മാരും വഴി കാണിക്കുന്നവരാണ്‌. ലക്ഷ്യ സഥാനത്ത്‌ അത്‌ എത്താം എത്താതിരിക്കാം അതേ സമയം അല്ലാഹു നേര്‍വ്വഴി ആക്കുന്നവനാണ്‌. ഈ വ്യത്യാസം അല്ലാഹു ഖുര്‍ആനില്‍ തന്നെ പറയുന്നു.
انك لاتهدي من أحببت ولكن الله يهدي من يشاء وهو أعلم بالمهتدين(القصص56
(തങ്ങള്‍ ഇഷ്ടപ്പെട്ടയാളെ നിങ്ങള്‍ നേര്‍വ്വഴി നയിക്കില്ല(ഖസസ്‌ 56)

നേര്‍വ്വഴിക്ക്‌ നയിക്കല്‍ സഹായമാണ്‌. നേര്‍വ്വഴി നയിക്കല്‍ പരമ സഹായവും !ഇത്‌ മുന്‍ സൂക്തത്തിലെ വിശദീകരണത്തിലുണ്ടല്ലോ! അപ്പോള്‍ പ്രവാചകരെ കുറിച്ച്‌ ഹാദി(നേര്‍വ്വഴിക്ക്‌ നയിക്കുന്നവന്‍ ) എന്ന് പറയുന്നത്‌ തെറ്റല്ല (ശൂറാ 52 ല്‍ പറഞ്ഞപോലെ) നല്ലവരായ അനുയായികളെ കുറിച്ചും ഹാദികള്‍ എന്ന് പ്രയോഗം ആക്ഷേപാര്‍ഹമല്ല.

وجعلنا منهم أئمة يهدون بأمرنا لما صبروا وكانوا باياتنا يوقنون(24)
(അവന്‍ ക്ഷമ കൈകൊള്ളുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്തപ്പോള്‍
അവരില്‍ നിന്ന് നമ്മുടെ കല്‍പന അനുസരിച്ച്‌ മാര്‍ഗ ദര്‍ശനം നല്‍കുന്ന നേതാക്കളെ നാം ഉണ്ടാക്കുകയും ചെയ്തു(സജദ:24)

ഇതാണ്‌ അല്ലാഹു ഇഷ്ടപ്പെട്ടവരൊക്കെ നമ്മുടെ സഹായികളാണെന്നതിന്റെ താല്‍പര്യം. അബൂ ഹുറൈറ:(റ) ന്റെ ഉമ്മയുടെ സംഭവം നോക്കുക. അബൂ ഹുറൈറ:(റ) ഉമ്മയെ ഇസ്‌ലാമിലേക്ക്‌ കൊണ്ട്‌ വരാന്‍ നന്നായി ശ്രമിച്ചു വിജയിച്ചില്ല. അവസാനം നബി(സ)യോട്‌ വന്ന് കാര്യം പറഞ്ഞു പ്രവാചകര്‍ ''പടച്ചവനേ അബൂഹുറൈറ:(റ)യുടെ ഉമ്മയെ നീ നേര്‍വ്വഴി നയിക്കൂ'' എന്ന് പ്രാര്‍ത്ഥിച്ചു അബൂ ഹുറൈറ: വീട്ടിലെത്തുംബോള്‍ ശഹാദത്ത്കലിമ:(വിശ്വാസിയാവാനുള്
ള സാക്ഷ്യ വചനം )ചൊല്ലിക്കൊണ്ട്‌ തന്നെ സ്വീകരിക്കുന്ന ഉമ്മയെ കണ്ടു!!. മൂസാ(അ)യുടെ ആവശ്യപ്രകാരം ഹാറൂന്‍ (അ) നെ പ്രവാചകനാക്കിയ അല്ലാഹു നബി(സ)യുടെ പ്രാര്‍ത്ഥനാ ഫലമായി അബൂ ഹുറൈറയുടെ ഉമ്മയേയും നേര്‍വ്വഴി നടത്തി. ''അല്ലാഹുവേ! ഞങ്ങളെ നിസ്ക്കാരക്കാരാക്കണേ''! , "നോമ്പ്‌കാരാക്കണേ'' ! എന്ന് പ്രാര്‍ത്ഥിക്കുന്നതിനു പകരം ഇവിടെ നേര്‍വ്വഴി നടത്താനാണ്‌ പ്രാര്‍ത്ഥിച്ചത്‌. കാരണം നിസ്ക്കരിച്ചത്‌ കൊണ്ട്‌ മാത്രം നന്നാകില്ല മറിച്ച്‌ നന്നായ ശേഷം നിസ്ക്കരിക്കുകയാണ്‌ വേണ്ടത്‌. നന്നായാൽല്‍ ഇതൊക്കെ ചെയ്ത്‌ കൊള്ളും ഇതാണ്‌ നബി(സ) പറഞ്ഞത്‌.
انما الاعمال بالنيات (തീര്‍ച്ച സുകൃതങ്ങള്‍ മനക്കരുത്ത്‌ കൊണ്ട്‌ മാത്രമാണ്‌(ബുഖാരി)

വിശ്വാസം മനക്കരുത്തിന്റെ ഭാഗമാണ്‌. വിശ്വാസമാണ്‌ നേര്‍വ്വഴി. ഈ വഴിയില്‍ യാത്ര ചെയ്യുമ്പോ
ള്‍ള്‍! ഒരാള്‍ മഹാനായ ഇബ്‌റാഹീമുബ്നു അദ്‌ഹം(റ)നെ വഴിയില്‍ വെച്ചു കണ്ടു. അദ്ദേഹം വാഹനപ്പുറത്താണ്‌. ഇബ്‌റാഹീം ബിന്‍ അദ്‌ഹം (റ) നടക്കുകയാണ്‌. എങ്ങോട്ടാണെന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ മക്കയിലേക്കാണെന്നു ഇബ്‌റാഹീം ബിന്‍ അദ്‌ഹം പറഞ്ഞു. യാത്രക്കു വേണ്ട വാഹനമോ ഭക്ഷണ സാധനങ്ങളോ ഇല്ലാതെയുള്ള യാത്ര കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു ഇത്ര ദൂരം വാഹനവും ഭക്ഷണവുമില്ലാതെ നിങ്ങള്‍ എങ്ങനെ പോകും? ഇബ്‌റാഹീം ബിന്‍ അദ്‌ഹം(റ) പറഞ്ഞു. എനിക്ക്‌ ധാരാളം വാഹനങ്ങളുണ്ട്‌ താന്‍ കാണുന്നില്ലെന്ന് മാത്രം ! അദ്ദേഹം ചോദിച്ചു; എന്താണത്‌? മഹാന്‍ പറഞ്ഞു. എനിക്ക്‌ പരീക്ഷണങ്ങള്‍ നേരിട്ടാല്‍ ക്ഷമ എന്ന വാഹനത്തില്‍ ഞാന്‍ കേറും അനുഗ്രഹങ്ങള്‍ ലഭിച്ചാല്‍ നന്ദി എന്ന വാഹനപ്പുറത്താവും എന്റെ യാത്ര! അല്ലാഹുവിന്റെ വിധി വരുമ്പോള്‍ തൃപ്തി എന്ന വാഹനത്തില്‍ ഞാന്‍ കേറും! എന്റെ ശരീരം എന്തെങ്കിലും ആഗ്രഹം പ്രകടിപ്പിച്ചാല്‍ വയസ്സ്‌ വളരെ കുറച്ചേ എനിക്ക്‌ ബാക്കിയുള്ളൂവേന്നും അതിനാല്‍ അല്ലാഹുവിന്റെ കല്‍പനക്ക്‌ വിരുദ്ധമായ താല്‍പര്യങ്ങള്‍ക്ക്‌ തല്‍ക്കാലം നിന്നെ ഞാന്‍ അനുവദിക്കില്ലെന്ന എന്റെ തീരുമാനം ഞാന്‍ ശരീരത്തെ അറിയിക്കും! ഇത്‌ കേട്ടപ്പോള്‍ വാഹനപ്പുറത്തുള്ളയാള്‍ പറഞ്ഞത്‌ നിങ്ങള്‍ യഥാര്‍ത്ഥ വാഹനത്തില്‍ തന്നെയാണെന്നും നിങ്ങള്‍ക്ക്‌ ശുഭയാത്ര നേരുന്നു എന്നുമായിരുന്നു!(റാസി)
ഉപയോഗിക്കാനുള്ള ഭക്ഷ്യ പദാര്‍ത്ഥങ്ങളാണ്‌ നിസ്ക്കാരാതി കര്‍മ്മങ്ങ

അപ്പോള്‍ കൂടുതല്‍ നിസ്ക്കരിച്ച്‌ നന്നാകാന്‍ ശ്രമിക്കുകയല്ല കൂടുതല്‍ നന്നായി നിസ്ക്കരിക്കാനാണ്‌ നാം ശ്രമിക്കേണ്ടത്‌ വിശ്വാസം നന്നാവാതെ നിസ്ക്കരിച്ചിട്ട്‌ കാര്യമില്ല. ഒരിക്കല്‍ നബി(സ) സ്വഹാബത്തിനിടയില്‍ (പ്രവാചക ശിഷ്യന്മാര്‍ ) ഒരു ധനം വിതരണം നടത്തുകയായിരുന്നു ഇത്‌ വീക്ഷിക്കുന്ന ഒരാള്‍ വന്ന് പറഞ്ഞു; 'താങ്കള്‍ നീതി പാലിക്കുക'! 'ഞാന്‍ നീതി പാലിച്ചില്ലെങ്കില്‍ പിന്നെ ആരാണത്‌ പാലിക്കുക' ?എന്നായിരുന്നു നബി(സ) യുടെ പ്രതികരണം. ഉടന്‍ അവനെ കൊല്ലാന്‍ ഉമര്‍(റ) അനുവാദം തേടിയെങ്കിലും നബി(സ) പറഞ്ഞത്‌ വേണ്ടാ ഇവനുമായി ബന്ധമുള്ള ഒരു വിഭാഗം വരാനുണ്ട്‌ അവരുടെ നിസ്ക്കാരവും നോമ്പും കണ്ടാല്‍ നിങ്ങളുടേത്‌ വളരെ നിസ്സാരം എന്ന് നിങ്ങള്‍ക്ക്‌ തോന്നും അവര്‍ ഖുര്‍ആന്‍ ഓതും പക്ഷെ അത്‌ തൊണ്ടക്കുഴി വിട്ടിറങ്ങില്ല അസ്ത്രം ഉരുവില്‍ നിന്നെന്ന പോലെ അവര്‍ മതത്തില്‍ നിന്ന് പുറത്ത്‌ ചാടും(ബുഖാരി മുസ്‌ലിം).

ഇവിടെ നീതി ചെയ്യാന്‍ പറഞ്ഞതാണോതെറ്റ്‌? അല്ല ഇത്‌ പറഞ്ഞത്‌ നബിയോടാണ്‌. നബി(സ) നീതി ചെയ്യാനും ചെയ്യാതിരിക്കാനും സാധ്യതയുണ്ടെന്നാണ്‌ അയാള്‍ വിശ്വസിക്കുന്നത്‌. വാസ്തവത്തില്‍ അനീതിയുടെ യാതൊരു സാധ്യതയും നബിയിലില്ല എന്നാണ്‌ അഹ്‌ലുസ്സ‍ൂന്നയുടെ വിശ്വാസം. ഈ ശരിയായ വിശ്വാസത്തിന്റെ അഭാവമാണ്‌ അയാളെക്കൊണ്ട്‌ അപക്വമായ ഈ പ്രഖ്യാപനം നടത്തിച്ചത്‌. ആര്‍ക്കെതിരെയും എന്തും വിളിച്ച്‌ പറയാനുള്ള ചിലരുടെ ധാര്‍ഷ്ട്യം ഈ ശരിയായ വിശ്വാസത്തിന്റെ അഭാവം തന്നെ! ഈ ഹദീസി(പ്രവാചക വജനം)ല്‍ നബി(സ) വ്യക്തമാക്കുന്നത്‌ നന്നായി നിസ്ക്കരിക്കുന്നവരും അസൂയാര്‍ഹമാം വിധം ഖുര്‍ആന്‍ ഓതുന്നവരും മതത്തില്‍ നിന്ന് തെറിക്കുന്നുവെന്നാണ്‌ അവര്‍ മതത്തില്‍ നിന്ന് തെറിച്ചത്‌ നിസ്ക്കരിച്ചത്‌ കൊണ്ടല്ല മറിച്ച്‌ വിശ്വാസം ശരിയാവാത്തത്‌ കൊണ്ടാണ്‌ എന്ന് വരുമ്പോള്‍ നേര്‍വഴി നയിക്കാനുള്ള പ്രാര്‍ത്ഥനയുടെ അനിവാര്യത വ്യക്തമല്ലേ? തന്നെയുമല്ല എല്ലാവര്‍ക്കും വേണ്ടിയാണീ പ്രാര്‍ത്ഥന അഥവാ വിശ്വാസമില്ലാത്തവന്‌ അതുണ്ടാണ്ടാവാനും ഉള്ളവന്റേത്‌ ദൃഢമാവാനും ദൃഢവിശ്വാസമുള്ളവരെ ഭാവിയില്‍ ഉറപ്പിച്ചു നിര്‍ത്താനും ഉദ്ദേശിച്ചാണീ പ്രാര്‍ത്ഥന ഏത്‌ കര്‍മ്മവും വിശ്വാസത്തിനു ശേഷമേ സ്വീകാര്യമാവൂ എന്നത്‌ കൂടി പരിഗണിക്കുമ്പോള്‍ സാമൂഹ്യ പ്രാധാന്യമുള്ള ഈ പ്രാര്‍ത്ഥനയില്‍ ഓരോ മെമ്പര്‍ക്കും ആവശ്യമായത്‌ പരിഗണിച്ചാണ്‌ നേര്‍വ്വഴിക്കായുള്ള പ്രാര്‍ത്ഥന. മറ്റൊന്നും ഇവിടെ പ്രസക്തമല്ല മേല്‍ വിശദീകരണത്തില്‍ നിന്ന് സന്മാര്‍ഗം എന്നത്‌ ആപേക്ഷികമാണെന്ന് മനസിലായല്ലോ അഥവാ സമൂഹത്തിലെ ഓരോരുത്തരുടെയും സന്മാര്‍ഗം ഓരോ വിധത്തിലാണ്‌. അവിശ്വാസിയെ വിശ്വാസത്തിലേക്കും വിശ്വാസിയെ ദൃഢതയിലേക്കും അവനെ സ്ഥിരതയിലേക്കും നയിക്കലാണിത്‌ ഈ ഹിദായത്ത്‌ എല്ലാവര്‍ക്കും ബാധകമാണ്‌. ഔലിയാക്കള്‍ക്കും അമ്പിയാക്കള്‍ക്കും അടക്കം!അവരെ നേര്‍ വ്വഴി നയിക്കുക എന്നതിനര്‍ത്ഥം. അവരെ ഓരോ പദവിയില്‍ നിന്നും അതിലേറെ ഉയര്‍ന്നതിലേക്ക്‌ മാറ്റുക എന്നാണ്‌ ഇവരെ ഓരോ നിമിഷവും അല്ലാഹു ഉയര്‍ത്തുകയാണ്‌ സമൂഹത്തില്‍ മെമ്പര്‍മാര്‍ വര്‍ദ്ധിക്കുകയും അല്ലാഹു എന്ന നാമം ഉച്ചരിക്കുകയും ചെയുമ്പോള്‍ ഇവര്‍ക്ക്‌ പുണ്യം വര്‍ദ്ധിക്കുകയാണ്‌. കാരണം ഓരോന്നിനു പിന്നിലും ഇവരുടെ ശ്രമമുണ്ട്‌ ലോകത്തുള്ളവരുടെയെല്ലാം സ്വലാത്തും തര്‍ളിയത്തും(ഓരോ മഹാന്മാരുടെ നാമം കേള്‍ക്കുമ്പോഴും റളിയല്ലാഹു അന്‍ഹു അഥവാ അല്ലാഹു അവരെ തൃപ്തിപ്പെടട്ടെ എന്ന് പറയല്‍ ) മുഖേന ഇവര്‍ അനു നിമിഷം ആദരിക്കപ്പെടുകയാണ്‌. അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു(ഓ നബിയേ അവിടത്തേക്ക്‌ അല്ലാഹുവിന്റെ സമാധാനമുണ്ടാവട്ടെ)എന്ന് പറയപ്പെടാത്ത ഒരു സമയവും ലോകത്ത്‌ കഴിഞ്ഞു പോകുന്നില്ല ورفعنا لك ذكرك(الشرح 4) തങ്ങളുടെ സ്മരണ നാം ഉയര്‍ത്തിയിരിക്കുന്നു(അശ്ശറഹ്‌ 4)എന്ന് അല്ലാഹു പറഞ്ഞതിതാണ്‌. ഇങ്ങനെയാണെങ്കില്‍ ഓരോ നിമിഷവും നബി(സ) ഉയരുകയാണ്‌ 'ഞങ്ങള്‍' പ്രയോഗത്തിന്റെ അനിവാര്യത നാം നേരത്തേ വ്യക്തമാക്കിയല്ലോ.


കൂട്ടായുള്ള പ്രാര്‍ത്ഥന വിശ്വാസികളുടെ സ്വഭാവമാണെന്നറിയിക്കുന്ന ധാരാളം സൂക്തങ്ങള്‍ ഖുര്‍ആനില്‍ കാണാം ദിക്‌റും ദുആയും കൂട്ടമായി നിര്‍വ്വഹിക്കുന്ന സദസ്സില്‍ മലക്കുകള്‍ സന്നിഹിതരാവുമെന്നും ആ കൂട്ടത്തില്‍ അബദ്ധത്തില്‍ എത്തിപ്പെട്ടവന്‌ പോലും പാപ മോചനം ലഭിക്കുമെന്നും പ്രബലമായ ഹദീസുകള്‍ കൊണ്ട്‌ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്‌ ഇത്‌ നിസ്ക്കാര ശേഷം പാടില്ലെന്ന് പറയാന്‍ തെളിവുകളില്ല മറിച്ച്‌ തെളിവുണ്ട്‌ താനും. അതിനാല്‍ കൂട്ടു പ്രാര്‍ത്ഥന എപ്പോഴും വിശിഷ്യ പ്രാര്‍ത്ഥനക്ക്‌ ഏറ്റവും പറ്റിയ സമയമായ നിസ്ക്കാര ശേഷം നടത്താന്‍ ശീലിക്കണം. കാരണം കൂട്ട്‌ പ്രാര്‍ത്ഥന വിശ്വാസിയുടെ ചിഹ്നമാണ്‌. ഉത്തരം കിട്ടാന്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതുമാണ്‌. കൂട്ടു പ്രാര്‍ത്ഥനയെ നിരാകരികരിക്കാന്‍ ചിലര്‍ പറയുന്ന കാരണം ഓരോരുത്തര്‍ക്കും ഓരോ വിഷയത്തിനായിരിക്കും പ്രാര്‍ത്ഥിക്കേണ്ടത്‌ ഉദാഹരണമായി ഒരാള്‍ക്ക്‌ രോഗ ശമനം മറ്റൊരാള്‍ക്ക്‌ ജോലി ശരിപ്പെടല്‍ ഇങ്ങനെ ഇങ്ങനെ പലതും! അപ്പോള്‍ കൂട്ട്‌ പ്രാര്‍ത്ഥന ഫലപ്രദമല്ലല്ലോ എന്നാണ്‌. ഇത്‌ ശരിയല്ല കാരണം, സമൂഹത്തില്‍ എല്ലാവര്‍ക്കും വേണ്ട വിഷയമാണ്‌ കൂട്ട്‌ പ്രാര്‍ത്ഥനയില്‍ ഉള്‍ക്കൊള്ളിക്കുക. ഉദാഹരണമായി ഖുര്‍ആന്‍ പഠിപ്പിച്ച ഒരു പ്രാര്‍ത്ഥനയാണ്‌.

ربنا اتنا في الدنيا حسنة وفي الاخرة حسنة وقنا عذاب النار(البقرة 201
അല്ലാഹുവേ ഞങ്ങള്‍ക്ക്‌ ഈ ലോകത്തും പരലോകത്തും ഗുണം ചെയ്യുകയും നരക ശിക്ഷയില്‍ നിന്ന് ഞങ്ങള്‍ക്ക്‌ കാവല്‍ നല്‍കുകയും ചെയ്യേണമേ! (അല്‍ ബഖറ:201)

എന്താണിതിന്റെ താല്‍പര്യം? ഇവിടെ ജീവിക്കാന്‍ ആവശ്യമായതൊക്കെ ഇവിടെയും അവിടേക്ക്‌ ആവശ്യമായതൊക്കെ അവിടെയും നല്‍കേണമേ എന്ന് ഇതില്‍ പെടാത്തൊരു പ്രശ്നം ആര്‍ക്കാണുള്ളത്‌? അതിനാല്‍ എന്റെ വിഷയം പ്രാര്‍ത്ഥിക്കുന്നയാള്‍ക്ക്‌ അറിയില്ല അതിനാല്‍ കൂട്ട്‌ പ്രാര്‍ത്ഥനയില്‍ ഞാനില്ല എന്ന് പറഞ്ഞവര്‍ അല്ലാഹു തന്ന സുവര്‍ണ്ണാവസരം കളഞ്ഞ്‌ കുളിക്കുന്ന ഹത ഭാഗ്യനാണെന്ന് വ്യക്തം! നേര്‍വ്വഴിക്ക്‌ ഉപയോഗിച്ചത്‌ 'സ്വിറാത്വല്‍ മുസ്തഖീം' എന്നാണ്‌ വളവും തിരിവുമില്ലാതെ നേരെ ലക്ഷ്യത്തിലെത്തുന്ന വഴിയാണത്‌ വഴിക്ക്‌ സബീല്‍ , ത്വരീഖ്‌ എന്നൊക്കെ പറയാം അതൊഴിവാക്കി 'സ്വിറാത്‌' എന്ന് പറഞ്ഞത്‌ നരകപ്പാലം കൂടി ഓര്‍മ്മിപ്പിക്കാനാണ്‌ പരലോകത്ത്‌ നരകത്തിന്റെ മുകളില്‍ സഥാപിച്ച പാലം കടന്നവര്‍ക്ക്‌ മാത്രമേ സ്വര്‍ഗം ലഭിക്കുകയുള്ളൂ ഈ പാലം വിശ്വാസിക്ക്‌ വളരെ എളുപ്പം വിട്ട്‌ കടക്കാനാവും വളരെ ചെറുതും നേരെയുമായാണ്‌ വിശ്വാസിക്ക്‌ ഇത്‌ അനുഭവപ്പെടുക എന്നാല്‍ അവിശ്വാസിക്ക്‌ വളരെ ദുര്‍ഘടം പിടിച്ചതായി ഇത്‌ അനുഭവപ്പെടും. ഇത്‌ കേറുന്നതിലും നല്ലത്‌ നേരേ നരകത്തിലേക്ക്‌ ചാടുന്നതാണേന്ന് അവനു തോന്നും. അഥവാ അബദ്ധത്തില്‍ രക്ഷപ്പെട്ടാലോ എന്ന് കരുതിയാണ്‌ അവന്‍ ഇതില്‍ കേറാന്‍ തീരുമാനിക്കുക. പക്ഷെ അവന്‍ താഴെ വീഴുക തന്നെ ചെയ്യും. അന്നും തന്നെ രക്ഷപ്പെടുത്തണമെന്ന ആശയവും ഈ പ്രാര്‍ത്ഥന ഉള്‍ക്കൊള്ളുന്നു അല്ലാഹു നമ്മെയും അഭ്യുദയകാംക്ഷികളെയുമെല്ലാം അവിടെയും രക്ഷിക്കട്ടെ. ആമീന്‍ ..