അദ്ധ്യായം 111- സൂക്തം 5

5. فِي جِيدِهَا حَبْلٌ مِّن مَّسَدٍ
അവളുടെ കഴുത്തില്‍ ഈത്തപ്പന നാരിനാല്‍ പിരിച്ച ഒരു കയര്‍ ഉണ്ടായിരിക്കുന്നതാണ്‌

വിറക് ചുമക്കുന്നവള്‍ അതിനുള്ള കയര്‍ കൊണ്ട് നടക്കുമല്ലൊ അതാണ് അവളുടെ കഴുത്തില്‍ പിരിച്ച കയറുണ്ടെന്ന് പറഞ്ഞത് .നരകത്തിലുള്ള അവളുടെ ശിക്ഷയുടെ കാര്യമാണുദ്ദേശിച്ചതെന്നും അഭിപ്രായമുണ്ട് ഏത് അര്‍ത്ഥത്തിലായാലും നബി(صلى الله عليه وسلم)ക്കെതിരില്‍ ഈ ലോകത്ത് പ്രവര്‍ത്തിച്ച അവള്‍ക്ക് അതിനനുസരിച്ചുള്ള ശിക്ഷ തന്നെ പരലോകത്ത് ലഭിക്കും