അദ്ധ്യായം 102- സൂക്തം 6

6. لَتَرَوُنَّ الْجَحِيمَ
ജ്വലിക്കുന്ന നരകത്തെ നിശ്ചയമായും നിങ്ങള്‍ കാണുക തന്നെ ചെയ്യും.
ഇത് മറ്റൊരു താക്കീത് ആണ്.നരകം കാണുമെന്നത് എല്ലാവരും കാണുമെന്നും അവിശ്വാസികള്‍ കാണുന്നതാണെന്നും അഭിപ്രായമുണ്ട് നരകത്തിന്റെ മുകളില്‍ സ്ഥാപിച്ച സ്വിറാത്ത് എന്ന പാലം കടക്കാതെ സ്വര്‍ഗത്തിലെത്താനാവില്ല അപ്പോള്‍ വിശ്വാസികളും അത് (നരകം) കാണും അവിശ്വാസികള്‍ക്ക് അത് താമസ സ്ഥലവും വിശ്വാസികള്‍ക്ക് അത് സ്വര്‍ഗത്തിലേക്കുള്ള നടപ്പു വഴിയുമാണ്.