അദ്ധ്യായം 107- സൂക്തം 1

1. أَرَأَيْتَ الَّذِي يُكَذِّبُ بِالدِّينِ
മതത്തെ വ്യാജമാക്കുന്നവനെ തങ്ങള്‍ കണ്ടുവോ?
മത സിദ്ധാന്തങ്ങള്‍,പരലോക ജീവിതം,കര്‍മ്മങ്ങള്‍ക്കുള്ള പ്രതിഫലം വിചാരണ തുടങ്ങിയ കാര്യങ്ങളെ വ്യാജമാക്കുന്ന മത നിഷേധികളുടെയും കപട വിശ്വാസികളുടെയും ചില ലക്ഷണങ്ങള്‍ ഈ സൂറത്തില്‍ അള്ളാഹു വിവരിക്കുകയാണ്. ഓരോന്നും ചിന്തനീയവും നിത്യ ജീവിതത്തില്‍ സൂക്ഷിക്കേണ്ടവയുമാണ്. ഇമാം ത്വബരി(رحمه الله) എഴുതുന്നു. ‘അള്ളാഹുവിന്റെ പ്രതിഫലത്തെയും ശിക്ഷയെയും നിഷേധിച്ച കാരണത്താല്‍ അള്ളാഹുവിന്റെ കല്പന അനുസരിക്കാതെയും അവന്റെ വിരോധങ്ങള്‍ വിലവെക്കാതെയും നടക്കുന്നവനെ കണ്ടുവോ? എന്നാണിതിന്റെ സാരം(ത്വബരി15/348)