അദ്ധ്യായം 102- സൂക്തം 5

5. كَلَّا لَوْ تَعْلَمُونَ عِلْمَ الْيَقِينِ
നിശ്ചയം.നിങ്ങള്‍ ദൃഢമായ അറിവ് അറിഞ്ഞിരുന്നെങ്കില്‍ .(നിങ്ങള്‍ ഒരിക്കലും അങ്ങനെ ചെയ്യുമായിരുന്നില്ല).
കല്ലാ എന്ന പദം ഒരിക്കലും നിങ്ങള്‍ ഈ നിലപാട് ആവര്‍ത്തിക്കരുതെന്ന താക്കീതിനായുള്ള ശൈലി യാണ്.നിങ്ങള്‍ അരുതായ്മകള്‍ ചെയ്യല്ലെ ദു:ഖിക്കേണ്ടി വരും എന്ന താക്കീതാണിത് പരലോകത്ത് വിജയ പരാജയങ്ങള്‍ തീരുമാനിക്കുന്ന സമയത്ത് താന്‍ മനസിലാക്കുന്ന യാഥാര്‍ഥ്യം ഇപ്പഴേ ചിന്തിച്ചിരുന്നുവെങ്കില്‍ ഒരിക്കലും ഐഹിക ജീവിതത്തിന്റെ പ്രൌഡിക്കായി പരലോകം നശിപ്പിക്കുമായിരുന്നില്ല എന്നാണിതിന്റെ ചുരുക്കം ഇതൊരു ശക്തമായ താക്കീതാണ്.