അദ്ധ്യായം 105- സൂക്തം 2

2. أَلَمْ يَجْعَلْ كَيْدَهُمْ فِي تَضْلِيلٍ
അവരുടെ കുതന്ത്രം അള്ളാഹു നഷ്ടത്തില്‍ ആക്കിയില്ലേ ?
ഗൂഢമായി ഉപദ്രവിക്കാന്‍ കരുതുന്നതിന്നാണ് കൈദ് എന്ന് പറയുക. കഅബ പൊളിക്കാനുള്ള തീരുമാനം പരസ്യമായി പ്രഖ്യാപിച്ച സ്ഥിതിക്ക് ഇവിടെ എന്താണ് തന്ത്രം എന്ന് ചിന്തിച്ചേക്കാം.ഹറം നിവാസികളോടുള്ള അസുയയും അവരുടെ അംഗീകാരം തന്നിലേക്ക് തിരിച്ച് വിടണം എന്ന ചിന്തയുമാണിവിടെ ഗൂഢമായി അവര്‍ കരുതിയ തന്ത്രം!കഅ്ബയിലേക്ക് വരുന്ന തീര്‍ത്ഥാടകരെ അവരുടെ ആസ്ഥാനത്തേക്ക് തിരിച്ചു വിടുകയും അതിനായി കഅ്ബ: തകര്‍ക്കാന്‍ തീരുമാനിച്ചതുമാണ് അവരുടെ കുതന്ത്രം എന്നത് കൊണ്ട് ഉദ്ദേശ്യം. അവരുടെ കുതന്ത്രങ്ങളെ തകര്‍ക്കാനായി അള്ളാഹു ചെയ്ത സംഭവമാണ് തുടര്‍ന്ന് പറയുന്നത്.