അദ്ധ്യായം 108- സൂക്തം 3

3. إِنَّ شَانِئَكَ هُوَ الْأَبْتَرُ
നിശ്ചയമായും തങ്ങളോട് വിദ്വേഷം വെക്കുന്നവര്‍ തന്നെയാണ്‌ വാലറ്റവര്‍ (ഭാവിയില്ലാത്തവര്‍ )

പാരമ്പര്യവും നല്ല സ്മരണയും നില നില്ക്കാത്തവര്‍ എന്നാണ്‌ എന്നതിന്റെ ആശയം അതേ സമയം നബി(صلى الله عليه وسلم)യുടെ സന്താന പരമ്പരയും അവിടുത്തെ പ്രശസ്തിയും അന്ത്യ നാള്‍ വരെയും നിലനില്ക്കുകയും പരലോകത്ത് വര്‍ണിക്കാന്‍ പറ്റാത്ത അത്രയും മഹത്വം നല്‍കുകയും ചെയ്തിട്ടുണ്ട് (ബൈളാവി2/626). നബി(صلى الله عليه وسلم)യുടെ ആണ്‍ മക്കള്‍ ചെറുപ്പത്തിലേ മരണപ്പെടുന്നതിനെ സൂചിപ്പിച്ച് കൊണ്ട് മുഹമ്മദ്നബി(صلى الله عليه وسلم) ‘പിന്മുറക്കാനില്ലാത്ത വിധം വേരറ്റവരാണ്‌’ എന്ന് ആസ്വി ബിന്‍ വാഇല്‍ ആക്ഷേപിച്ചപ്പോള്‍ അവനെ എതിര്‍ത്തു കൊണ്ടാണ്‌ അള്ളാഹു ഈ ആയത്ത് ഇറക്കിയത്. ഉഖ്ബത്തുബിന്‍ അബീ മുഐത്തിനെ കുറിച്ചാണെന്നും നബിയെ ആക്ഷേപിച്ച എല്ലാവരെക്കുറിച്ചും ആണെന്നും അഭിപ്രായമുണ്ട് (ത്വബരി 15/371).

നബി(صلى الله عليه وسلم) യുടെ മഹത്വം സ്ഥിരീകരിച്ച് കൊണ്ടും നബി(صلى الله عليه وسلم)യെ ആക്ഷേപിക്കുന്നത് അള്ളാഹു വകവെച്ച് തരില്ലെന്നും ഈ സൂക്തം നമ്മെ പഠിപ്പിക്കുന്നുനബി(صلى الله عليه وسلم) പറഞ്ഞു. ആരെങ്കിലും സൂറത്തുല്‍ കൗസര്‍ പാരായണം ചെയ്താല്‍ സ്വര്‍ഗത്തിലെ എല്ലാ നദികളില്‍ നിന്നും അവര്‍ക്ക് അള്ളാഹു കുടിപ്പിക്കുകയും ബലി പെരുന്നാള്‍ ദിനത്തില്‍ അള്ളാഹുവിനു ബലിയറുക്കുന്നവരുടെ എണ്ണം കണ്ട് പത്ത് നന്മകള്‍ അവര്‍ക്ക് അള്ളാഹു കണക്കാക്കുകയും ചെയ്യും(ബൈളാവി2/626)