7. ثُمَّ لَتَرَوُنَّهَا عَيْنَ الْيَقِينِ
പിന്നെ നിശ്ചയം നിങ്ങള്‍ അതിനെ ദൃഢമായ കണ്‍കാഴ്ചയായി കാണുക തന്നെ ചെയ്യും
നരകത്തില്‍ അവിശ്വാസികള്‍ പ്രവേശിക്കുമ്പോഴുള്ള അനുഭവമാണീ കണ്‍കാഴ്ച കൊണ്ട് ഉദ്ദേശ്യം.
വരാനിരിക്കുന്ന ആ അവസ്ഥ നിങ്ങള്‍ക്ക് ശരിക്കും ബോധ്യമുണ്ടായാല്‍ അകക്കണ്ണ് കൊണ്ട് ഇപ്പോള്‍ തന്നെ നിങ്ങള്‍ക്ക് നരകം കാണാനാവുമെന്നും പിന്നീട് പരലോകത്ത് മുഖത്തുള്ള കണ്ണ് കൊണ്ട് കാണാന്‍ സാധിക്കും എന്ന അര്‍ത്ഥവും ചില ഇമാമുകള്‍ ഇവിടെ പറയുന്നുണ്ട്(ഖുര്‍ ത്വുബി).