അദ്ധ്യായം 102- സൂക്തം 3

3. كَلَّا سَوْفَ تَعْلَمُونَ
വേണ്ടാ..പിന്നീട് നിങ്ങള്‍ക്ക് മനസിലാകും
നിങ്ങളുടെ ഈ ഭൌതിക സംവിധാനങ്ങളൊന്നുമല്ല യാഥാര്‍ത്ഥ്യം ഇതിന്റെയൊക്കെ അവസാനം വരാനിരിക്കുന്ന ചില അനുഭവങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു അത് കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാവും. ഭൂമിയില്‍ പ്രവാചകന്മാരും സത്യ വിശ്വാസികളും നല്‍കിയിരുന്ന ഉല്‍ബോധനങ്ങള്‍ സത്യമായിരുന്നു എന്ന്.
ഈ മനസ്സിലാവല്‍ ഖബ്‌ര്‍ ജീവിതം മുതല്‍ തന്നെ തുടങ്ങും .അതാണിവിടെ സൂചിപ്പിക്കുന്നത് ഖബ്‌റില്‍ ശിക്ഷയുണ്ടാവുമോ എന്ന സംശയത്തിന്റെ നിവാരണം ഈ ആയത്തിലുണ്ട്.
ഈ ആയത്തില്‍ മനസിലാവും എന്ന് പറഞ്ഞത് ഖബ് റില്‍ വെച്ച് മനസിലാവും എന്നാണ്
.