3. وَمِن شَرِّ غَاسِقٍ إِذَا وَقَبَ
രാത്രിയുടെ ഉപദ്രവത്തില്‍ നിന്നും.അത് ഇരുട്ട് മുറ്റിയതാകുമ്പോള്‍
പൊതുവില്‍ എല്ലാ വസ്തുക്കളുടെ തിന്മയെയും പറഞ്ഞതിനു ശേഷം ചില പ്രത്യേക നാശത്തെ കുറിച്ച് പറയുകയാണ് രാത്രി ഇരുള്‍ മുറ്റുമ്പോള്‍ ഉള്ള അതിന്റെ തിന്മയെ തൊട്ട് ശരണം എന്നാണ് ഇവിടെ പറയുന്നത്..പകലിനെ അപേക്ഷിച്ച് ആപത്തുകള്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണല്ലോ രാത്രിയില്‍ ..പകല്‍ സമയത്ത് എവിടെ പോകാനും ഭയമില്ലാത്തവര്‍ക്ക് പോലും രാത്രിയില്‍ അങ്ങനെ അല്ലല്ലോ.മുന്‍ കരുതല്‍ എടുക്കാതെയുള്ള രാത്രി സഞ്ചാരം അപ്രതീക്ഷിതമായ ആപത്തുകളില്‍ നമ്മെ ചാടിക്കുന്നത് വ്യക്തമല്ലെ!രാത്രിയുടെ കെടുതിയില്‍ നിന്ന് കാവല്‍ തേടാന്‍ കല്പിച്ചതിലൂടെ ഭൌതികമോ ധാര്‍മ്മികമോ ആയ കെടുതികള്‍ പലപ്പോഴും ഭയാനകമാവാം.അതിനെതിരെ ആകാവുന്ന മുന്‍ കരുതല്‍ എടുക്കുകയും ജാഗ്രത പാലിക്കുകയും അള്ളാഹുവോട് പ്രാര്‍ത്ഥിക്കുകയും വേണമെന്ന് ഈ സൂക്തം നമ്മെ പഠിപ്പിക്കുന്നു