2. وَرَأَيْتَ النَّاسَ يَدْخُلُونَ فِي دِينِ اللَّهِ أَفْوَاجًا
അള്ളാഹുവിന്റെ മതത്തില്‍ കൂട്ടം കൂട്ടമായി പ്രവേശിക്കുന്നതായി മനുഷ്യരെ തങ്ങള്‍ കാണുകയും( ചെയ്താല്‍ )
നബി(صلى الله عليه وسلم)മക്ക ജയിച്ചടക്കിയപ്പോള്‍ അറബ് ഗോത്രങ്ങള്‍ പറയാന്‍ തുടങ്ങി. ‘ആനപ്പടയില്‍ നിന്ന് അള്ളാഹു അഭയം നല്‍കിയിരുന്ന ഹറം നിവാസികള്‍ക്ക് എതിരെ മുഹമ്മദ് നബി(صلى الله عليه وسلم)ക്ക് അള്ളാഹു വിജയം കൊടുത്തുവെങ്കില്‍ നമുക്ക് ആ നബിക്കെതിരെ ഒരു സഹായവും ലഭിക്കില്ല’ എന്ന്.അങ്ങനെ അവര്‍ കൂട്ടം കൂട്ടമായി ഇസ്‌ലാമിലേക്ക് കടന്ന് വരാന്‍ തുടങ്ങി(ഖുര്‍ത്വുബി)