1. وَالْعَصْرِ
കാലത്തെ തന്നെ സത്യം.
ചെറിയതോ വലിയതോ ആയ ഗുണമോ ദോഷമോ ആയ ഒരു കാര്യവും കാലത്തിന്റെ പരിധിയില്‍ നിന്ന് പുറത്ത് പോകുന്നില്ല. രാഷ്ട്രങ്ങളുടെയും സമൂഹങ്ങളുടെയും ധാരാളം നേട്ടങ്ങളുടെയും അധ:പതനങ്ങളുടെയും സംഭവങ്ങള്‍ ചരിത്രത്തില്‍ കാണാം.അതിനെല്ലാം കാലം സാക്ഷിയാണ്.അത് കൊണ്ട് തന്നെ കാലം വളരെ ശക്തമാണ്.
ഈ ശക്തമായ കാലത്തെ കൊണ്ട് അള്ളാഹു ആണയിട്ട് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു തത്വമാണ്.കാലമുള്ളിടത്തോളം നില നില്‍ക്കുന്ന ഒരു തത്വം.
وَالْعَصْرِ എന്നത് അസര്‍ നിസ്ക്കാരം എന്നും നബി(സ) ജീവിച്ച കാലഘട്ടം എന്നും ഇവിടെ വ്യാഖ്യാനമുണ്ട്.(ബൈളാവി) അതിന്റെയൊക്കെ മഹത്വം അത് തെളിയിക്കുന്നു.