2. مِن شَرِّ مَا خَلَقَ
അവന്‍ സൃഷ്ടിച്ചിട്ടുള്ളവയുടെ ഉപദ്രവത്തില്‍ നിന്ന്
നാലു കാര്യങ്ങളെക്കുറിച്ച് രക്ഷ തേടാനാണ് ഈ അദ്ധ്യായത്തില്‍ അള്ളാഹു പഠിപ്പിക്കുന്നത്-അവന്‍ സൃഷ്ടിച്ച എല്ലാ വസ്തുക്കളുടെയും ഉപദ്രവത്തില്‍ നിന്ന് അഭയം എന്നാണല്ലോ ആദ്യം പറയുന്നത്.അള്ളാഹു അല്ലാത്ത എല്ലാ വസ്തുക്കളും അവന്റെ സൃഷ്ടികളാണല്ലൊ അവയെല്ലാം ഓരോ നന്മക്ക് വേണ്ടിയാണ് പടക്കപ്പെട്ടതെങ്കിലും അവ മൂലം ചിലപ്പോള്‍ നാശവും സംഭവിച്ചേക്കാം അത് ചിലപ്പോള്‍ നമുക്ക് അജ്ഞാതമായേക്കാം ചിലത് നമ്മുടെ പ്രവൃത്തിദോഷം കൊണ്ടാവാം.ചിലത് മറ്റുള്ളവരുടെ കാരണത്താലാവാം.മനുഷ്യ ജീവിതത്തില്‍ അത്യാവശ്യമായ വായു,വെള്ളം,ഭക്ഷണം തീ മുതലായ വസ്തുക്കളാല്‍ തന്നെ ചിലപ്പോള്‍ നാശമുണ്ടാവാം.ഇത് നമ്മുടെ അനുഭവമാണ് അപ്പോള്‍ അള്ളാഹു പടച്ചതിന്റെ തിന്മയെ തൊട്ട് അള്ളാഹുവില്‍ ശരണം എന്നതിനു വളരെ വ്യപകമായ അര്‍ത്ഥമുണ്ട്