1. قُلْ أَعُوذُ بِرَبِّ النَّاسِ
(നബിയേ)പറയുക മനുഷ്യരുടെ നാഥനോട് ഞാന്‍ ശരണം തേടുന്നു.
റബ്ബ് എന്നാല്‍ അവര്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കി അവരെ നിയന്ത്രിക്കുന്നവന്‍ എന്നത്രെ അള്ളാഹു എല്ലാത്തിന്റെയും റബ്ബാണെന്നിരിക്കേ മനുഷ്യരുടെ റബ്ബ് എന്ന് പറഞ്ഞതിന്റെ കാരണം മനുഷ്യന്‍ മഹത്വമുള്ളവനാണ് പക്ഷെ അവരെയും പരിപാലിക്കുന്നവനാണ് അള്ളാഹു എന്ന് സൂചിപ്പിക്കാനും മനുഷ്യരുടെ കെടുതികളില്‍ നിന്ന് കാവല്‍ തേടാന്‍ നിര്‍ദ്ദേശിച്ചതിലൂടെ മനുഷ്യന്‍ എത്ര ഉന്നതനായലും തനിക്കു അള്ളാഹുവിന്റെ കാവല്‍ കൂടാതെ കഴിയില്ല –അള്ളാഹുവാണ് അവര്‍ക്ക് അഭയം നല്‍കുന്നവന്‍ -എന്ന് അറിയിക്കാനുമാണ്(ഖുര്‍ത്വുബി)