അദ്ധ്യായം112 -സൂക്തം 3

3. لَمْ يَلِدْ وَلَمْ يُولَدْ
അവന്‍ സന്താനങ്ങളെ ജനിപ്പിച്ചിട്ടില്ല അവന്‍ സന്താനമായി ജനിച്ചിട്ടുമില്ല

അവന്‍ ഏതെങ്കിലും ഒന്നിന്റെ ജനയിതാവല്ല അഥവാ പിതാവോ മാതാവോ ബീജമോ ഒന്നും അല്ല.അവന്‍ മറ്റൊന്നില്‍ നിന്ന് ജന്യനായവനോ ഉണ്ടായവനോ അല്ല അവന്‍ ഇല്ലായ്മ വന്നിട്ടില്ലാത്ത അനാദ്യനാണ് നാശം വരാത്ത അനന്ത്യനാണ്.അത് കൊണ്ട് തന്നെ അവന്റെ അവതാരമോ സന്താനമോ ആയി യാതൊന്നും ഉണ്ടാകാവതല്ല. അങ്ങനെയുള്ള എല്ലാ സങ്കല്‍പ്പങ്ങളില്‍ നിന്നും അല്ലാഹു പരിശുദ്ധനത്രെ അവനല്ലാത്തതെല്ലാം അവന്റെ സൃഷ്ടികള്‍ മാത്രം! അള്ളാഹു ജനിപ്പിച്ചവനല്ല..(മര്‍‌യം ബീവിയെ പോലെ) മറ്റൊരാളാല്‍ ജനിപ്പിക്കപ്പെട്ടതുമല്ല(ഈസാ (അ)നെ പോലെ) അവരൊന്നും ദൈവങ്ങളാവാന്‍ യോഗ്യരല്ലെന്ന് ചുരുക്കം(റാസി)