നിശ്ചയമായും മനുഷ്യ വര്‍ ഗം നഷ്ടത്തില്‍ തന്നെയാണ്.
ഇവിടെ പറയുന്ന നഷ്ടം ഭൌതികമല്ല.കാരണം ഐഹിക ലാഭവും നഷ്ടവും സാശ്വതമല്ല ക്ഷണികമാണ്.അത് അല്ല അള്ളാഹു പറയുന്നത് .എന്നെന്നും നില നില്‍ക്കുന്ന നഷ്ടത്തെയാണ്.അഥവാ പരലോക നഷ്ടം .ഈ നഷ്ടത്തില്‍ നിന്ന് നമ്മെ രക്ഷപ്പെടുത്തുകയാണ് പ്രധാനമായും ഇസ്ലാം ചെയ്യുന്നത് .ഈ നഷ്ടക്കാരെ കുറിച്ച് ഖുര്‍ആന്‍ തന്നെ ധാരാളം സ്ഥലങ്ങളില്‍ പറയുന്നുണ്ട്.
ഉദാഹരണമായി സൂറ:അല്‍ കഹ്ഫില്‍ (18: 103-106)അള്ളാഹു പറയുന്നു.
قُلْ هَلْ نُنَبِّئُكُمْ بِالْأَخْسَرِينَ أَعْمَالًا
الَّذِينَ ضَلَّ سَعْيُهُمْ فِي الْحَيَاةِ الدُّنْيَا وَهُمْ يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعًا
أُولَئِكَ الَّذِينَ كَفَرُوا بِآيَاتِ رَبِّهِمْ وَلِقَائِهِ فَحَبِطَتْ أَعْمَالُهُمْ فَلَا نُقِيمُ لَهُمْ يَوْمَ الْقِيَامَةِ وَزْنًا
ذَلِكَ جَزَاؤُهُمْ جَهَنَّمُ بِمَا كَفَرُوا وَاتَّخَذُوا آيَاتِي وَرُسُلِي هُزُوًا
( നബിയേ, ) പറയുക: കര്‍മ്മങ്ങള്‍ ഏറ്റവും നഷ്ടകരമായി തീര്‍ന്നവരെ സംബന്ധിച്ച് നാം നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ? . ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്നം പിഴച്ചുപോയവരത്രെ അവര്‍ .
അവര്‍ വിചാരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്. തങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളിലും അവനുമായി കണ്ടുമുട്ടുന്നതിലും വിശ്വസിക്കാത്തവരത്രെ അവര്‍ . അതിനാല്‍ അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിപ്പോയിരിക്കുന്നു. അതിനാല്‍ നാം അവര്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ യാതൊരു തൂക്കവും ( സ്ഥാനവും ) നിലനിര്‍ത്തുകയില്ല. അതത്രെ അവര്‍ക്കുള്ള പ്രതിഫലം. അവിശ്വസിക്കുകയും, എന്റെ ദൃഷ്ടാന്തങ്ങളെയും, ദൂതന്‍മാരെയും പരിഹാസ്യമാക്കുകയും ചെയ്തതിന്നുള്ള ( ശിക്ഷയായ ) നരകം.
നഷ്ടം പരലോകത്താണിവര്‍ക്ക് എന്ന് ഇവിടെ വ്യക്തമായല്ലൊ!
يَا أَيُّهَا الَّذِينَ آمَنُوا لَا تُلْهِكُمْ أَمْوَالُكُمْ وَلَا أَوْلَادُكُمْ عَن ذِكْرِ اللَّهِ وَمَن يَفْعَلْ ذَلِكَ فَأُوْلَئِكَ هُمُ الْخَاسِرُونَ. المنافقون9
സത്യവിശ്വാസികളേ, നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും അല്ലാഹുവെപ്പറ്റിയുള്ള സ്മരണയില്‍ നിന്ന് നിങ്ങളുടെ ശ്രദ്ധതിരിച്ചുവിടാതിരിക്കട്ടെ. ആര്‍ അങ്ങനെ ചെയ്യുന്നുവോ അവന്‍ തന്നെയാണ് നഷ്ടക്കാര്‍ . (അല്‍ മുനാഫിഖൂന്‍ -9)
സ്വത്തുക്കളും മക്കളും നിമിത്തം അള്ളാഹുവിന്റെ സ്മരണയെ തൊട്ട് അശ്രദ്ധരായവര്‍ നഷ്ടക്കാര്‍ എന്നാണ് ഇവിടെ പറഞ്ഞത്.ഈ നഷ്ടം പരലോകത്താണെന്നത് വ്യക്തമല്ലേ.!
وَمِنَ النَّاسِ مَن يَعْبُدُ اللَّهَ عَلَى حَرْفٍ فَإِنْ أَصَابَهُ خَيْرٌ اطْمَأَنَّ بِهِ وَإِنْ أَصَابَتْهُ فِتْنَةٌ انقَلَبَ عَلَى وَجْهِهِ خَسِرَ الدُّنْيَا وَالْآخِرَةَ ذَلِكَ هُوَ الْخُسْرَانُ الْمُبِينُ (الحج 11
ഒരു വക്കിലിരുന്നുകൊണ്ട് അല്ലാഹുവെ ആരാധിച്ചു കൊണ്ടിരിക്കുന്നവനും ജനങ്ങളുടെ കൂട്ടത്തിലുണ്ട്. അവന്ന് വല്ല ഗുണവും വന്നെത്തുന്ന പക്ഷം അതില്‍ അവന്‍ സമാധാനമടഞ്ഞു കൊള്ളും. അവന്ന് വല്ല പരീക്ഷണവും നേരിട്ടാലോ, അവന്‍ അവന്റെ പാട്ടിലേക്കുതന്നെ മറിഞ്ഞു കളയുന്നതാണ്. ഇഹലോകവും പരലോകവും അവന്ന് നഷ്ടപ്പെട്ടു. അതു തന്നെയാണ് വ്യക്തമായ നഷ്ടം. (അല്‍ ഹജ്ജ് -11 )
നന്മ ലഭിക്കുമ്പോള്‍ സമാധാനിക്കുകയും തിന്മ ബാധിച്ചാല്‍ അസ്വസ്ഥനാവുകയും ചെയ്യുന്നവന്‍ വിശ്വാസത്തിന്റെ അഭാവം പ്രകടിപ്പിപ്പിച്ച് നഷ്ടത്തിലേക്ക് നീങ്ങുകയാണെന്ന് ഉണര്‍ത്തുകയാണിവിടെ.ഈ നഷ്ടവും അനുഭവിക്കുന്നത് പരലോകത്ത് തന്നെ.
وَمَن يَبْتَغِ غَيْرَ الإِسْلاَمِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الآخِرَةِ مِنَ الْخَاسِرِينَ (ال عمران 85
പരലോകത്തെ നഷ്ടത്തിന്റെ കാരണമാണ് ഇസ്‌ലാമിനെ അവഗണിക്കല്‍ എന്ന് ഉണര്‍ത്തുകയാണിവിടെ.ഇങ്ങനെയുള്ള ധാരാളം സൂക്തങ്ങളില്‍ നിന്ന് ഇസ്‌ലാം പറയുന്ന നഷ്ടം പരലോക നഷ്ടം തന്നെ എന്ന് വ്യക്തമാവും
എന്നാല്‍ ഈ നഷ്ടത്തെ തികച്ചും ഭൌതിക ജീവിതത്തെക്കുറിച്ചാണെന്ന് വരുത്താനും അതില്‍ നിന്ന് കരകയറാന്‍ ആധുനിക സംവിധാനങ്ങളുപയോഗപ്പെടുത്തി പരസ്പര സഹകരണത്തോടെ മുന്നോട്ട് പോയാല്‍ വിജയിക്കുമെന്നാണ് അള്ളാഹു പറയുന്നതെന്നും വരുത്തിത്തീര്‍ക്കുന്ന ചില ഭൌതിക വ്യാഖ്യാനങ്ങള്‍ ഇവിടെ പറയുന്നവര്‍ക്ക് തികച്ചും അബദ്ധം പിണഞ്ഞിട്ടുണ്ടെന്നത് വ്യക്തം തന്നെ.
ഏതായാലും പരലോക നഷ്ടത്തില്‍ നിന്ന് മുക്തനാവാനുള്ള നാല് കാരണങ്ങളാണ് അള്ളാഹു പറയുന്നത്.