2. اللَّهُ الصَّمَدُ
അള്ളാഹു ആരോടും ഒരു നിലക്കും ആശ്രയമില്ലാത്തവനും സര്‍വചരാചരങ്ങളും അവനെ ആശ്രയിക്കുന്നവയുമാകുന്നു
ഈ പദത്തെയും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാവുന്ന ഒരു പദവും മലയാളത്തില്‍ കാണുന്നില്ല
ആരുടെയും ആശ്രയം വേണ്ടാത്ത –എല്ലാവരും അങ്ങോട്ട് ആശ്രയിക്കേണ്ടി വരുന്ന അജയ്യനായ-നിത്യശക്തനായ യജമാനന്‍ എന്നാണ് ചുരുക്കത്തില്‍ വിവക്ഷ. അതായത് യാതൊന്നിന്റെയും ഒരു തലത്തിലുള്ള ആശ്രയവും വേണ്ടാതിരിക്കുവാനും എല്ലാ വസ്തുക്കള്‍ക്കും അവനിലേക്ക് ആശ്രയം അനിവാര്യമായിത്തീരുവാനും ആവശ്യമായ എല്ലാ ഉല്‍കൃഷ്ട ഗുണങ്ങളും സമ്പൂര്‍ണ്ണമായുള്ള മഹാന്‍ എന്ന് സാരം