5. فَجَعَلَهُمْ كَعَصْفٍ مَّأْكُولٍ
അങ്ങനെ അള്ളാഹു അവരെ തിന്നപ്പെട്ട വൈക്കോല്‍ പോലെയാക്കിത്തീര്‍ത്തു.
ആ കല്ലുകള്‍ കൊണ്ട് ഏറ് ലഭിച്ചവരെ അള്ളാഹു നശിപ്പിച്ച കോലം പറയുകയാണിവിടെ ..കാലികള്‍ തിന്ന് തീര്‍ത്ത വൈക്കോല്‍ പോലെ അവര്‍ നശിച്ച് പോയി…അവര്‍ക്കുണ്ടായ ദയനീയത സൂചിപ്പിച്ചതാണിവിടെ .ഏതായാലും ഇതൊരു അത്ഭുത സംഭവം തന്നെ. അള്ളാഹുവിന്റെ ഭവനത്തെ അവന്‍ സംരക്ഷിച്ച അത്യത്ഭുതകരമായ സംഭവം