4. ثُمَّ كَلَّا سَوْفَ تَعْلَمُونَ
പിന്നെ വേണ്ടാ...വഴിയെ നിങ്ങള്‍ക്ക് മനസിലാകും
ഇത് പുനര്‍ജന്മത്തിനു ശേഷം ശരിക്കും അനുഭവിക്കുന്ന അവസ്ഥയിലേക്കാണ് സൂചന നല്‍കുന്നത്
ഒന്നാമത് മനസിലാവുമെന്ന് പറഞ്ഞത് മരണ സമയത്തുള്ള ബേജാറുകളാണെന്നും രണ്ടാമത്തെ മനസിലാവല്‍ ഖബ്‌റില്‍ മുന്‍കര്‍(അ), നകീര്‍ (അ)ചോദ്യം ചോദിക്കുകയും ഉത്തരം കിട്ടാതെ ഇവര്‍ വിഷമിക്കുകയും ചെയ്യുന്ന സമയത്ത് അനുഭവപ്പെടുന്നഅവസ്ഥയാണെന്നും അഭിപ്രായമുണ്ട്
ഒന്നാമത് പറഞ്ഞ മനസിലാവും എന്നത് അവിശ്വാസികള്‍ ശിക്ഷ കാണുമ്പോള്‍ മനസിലാവുമെന്നും രണ്ടാമത് പറഞ്ഞത് സത്യ വിശ്വാസികള്‍ പ്രതിഫലം, കാണുമ്പോള്‍ മനസിലാവും എന്നാണെന്നും ഇവിടെ അര്‍ത്ഥം വരാം(ഖുര്‍ത്വുബി). ഇതൊന്നും ഊഹങ്ങളല്ല മറിച്ച് മനുഷ്യന്‍ ശരിക്കും അനുഭവത്തില്‍ മനസിലാക്കാന്‍ പോകുന്ന കാര്യങ്ങളാണെന്നത്രെ അള്ളാഹു പറയുന്നത്.