2. مَا أَغْنَى عَنْهُ مَالُهُ وَمَا كَسَبَ
അവന്റെ സ്വത്തുക്കളും അവന്‍ സമ്പാദിച്ച് വെച്ചതും അവനു പ്രയോചനപ്പെട്ടില്ല.
ഇബ്നു അബ്ബാസ്(رضي الله عنه) പറയുന്നു.നബി(صلى الله عليه وسلم)തന്റെ അടുത്ത ബന്ധുക്കളെ സത്യത്തിലേക്ക് ക്ഷണിച്ചപ്പോള്‍ അബൂലഹബ് പറഞ്ഞു. എന്റെ സഹോദര പുത്രന്‍ പറയുന്നത് സത്യമാണെങ്കില്‍ ഞാന്‍ എന്റെ ധനവും മക്കളെയും പകരം നല്‍കി അതിന്റെ ബുദ്ധിമുട്ടില്‍ നിന്ന് രക്ഷപ്പെടും എന്ന് പറഞ്ഞു അതിന്റെ മറുപടിയാണിത്(ഖുര്‍ത്വുബി 20/174). അവന്റെ ധനം, മക്കള്‍, സ്വാധീനം മുതലായതൊന്നും അവനു ഇവിടെ ഉപകരിച്ചില്ലെന്നും പരലോകത്ത് ഉപകരിക്കില്ലെന്നുമാണ് ഇവിടെ ഉണര്‍ത്തുന്നത്. ഇഹത്തില്‍ തന്നെ ഈ ഉപകരിക്കായ്മ അവനു അനുഭവപ്പെട്ടു. അവന്റെ മകനെ ശാമിലേക്കുള്ള യാത്രാ മദ്ധ്യേ നരി പിടിക്കുകയായിരുന്നു. അബൂലഹബ് തന്നെ വസൂരി പോലുള്ള ഒരു രോഗം പിടിച്ച് ദുര്‍ഗന്ധം നിമിത്തം ആളുകള്‍ അങ്ങോട്ട് അടുക്കാത്ത വിധം അവന്‍ അകറ്റപ്പെട്ടു. മരണം നടന്നപ്പോള്‍ ശവം സംസ്ക്കരിക്കാന്‍ പോലും ആളെക്കിട്ടാതെ ഈ നേതാവിനെ കൂലിക്കാരാണ് മറമാടിയത്. ബദ്‌ര്‍ യുദ്ധം കഴിഞ്ഞ് വൈകാതെ(യുദ്ധത്തില്‍ അവന്‍ പങ്കെടുത്തിരുന്നില്ല)അവന്‍ മരണപ്പെട്ടു.