1. لِإِيلَافِ قُرَيْشٍ
ഖുറൈശികള്‍ക്ക് ഇണക്കമുണ്ടാക്കിക്കൊടുത്തതിനു വേണ്ടി.
ഇമാം ഖുര്‍ത്വുബി(رحمه الله) എഴുതുന്നു. ‘ഈ സൂറത്തു ആര്‍ത്ഥികമായി ഇതിനു മുമ്പുള്ള സൂറത്തുമായി (സൂറ അല്‍ ഫീല്‍ )ബന്ധമുള്ളതാണ്.അതായത് ആനക്കാരെ നശിപ്പിച്ചത് ഖുറൈശികളെ ഇണക്കാനാണ്. അഥവാ നേരത്തെ ഖുറൈശികള്‍ എല്ലാവരും ആദരിക്കപ്പെട്ടിരുന്നത് കഅബയുടെ പരിപാലകര്‍ എന്ന നിലക്കായിരുന്നു. ആനക്കാരെങ്ങാനും കഅബ തകര്‍ക്കുകയും സന്‍ആഇല്‍ കഅബക്ക് സമാന്തരമായി ഒരു ആരാധനാലയം ഉയരുകയും ചെയ്തിരുന്നുവെങ്കില്‍ ഇനിയുള്ള കാലത്ത് ഖുറൈശികള്‍ക്ക് ആ പരിഗണന ലഭിക്കാതെ വരും. അഥവാ കച്ചവട യാത്രകളില്‍ അവര്‍ കയ്യേറ്റം ചെയ്യപ്പെടും .അതില്‍ നിന്ന് അവരുടെ മനസിനു ഇണക്കം ലഭിക്കാന്‍ അള്ളാഹു കഅബ പൊളിക്കാന്‍ വന്നവരെ ശിക്ഷിച്ചത് കാരണമായി. നേരത്തെ ലഭിച്ചിരുന്ന പരിഗണന അവര്‍ക്ക് ലഭിച്ചു.ഇത് കൊണ്ട് ഈ സൂറത്തും മുമ്പത്തേതും ബന്ധമുണ്ട്(ഖുര്‍ത്വുബി 20/145)
ഖുറൈശ് കിനാനയുടെ മകന്‍ നള്റിന്റെ സന്താന പരമ്പരയാണ്. നബി(صلى الله عليه وسلم) ആ ശ്രേഷ്ട പരമ്പരയിലാണ് വന്നത്.