6. فَأَمَّا مَن ثَقُلَتْ مَوَازِينُهُ
അപ്പോള്‍ ആരുടെ തുലാസ്സുകള്‍ ഘനം തൂങ്ങിയോ അവര്‍.
7. فَهُوَ فِي عِيشَةٍ رَّاضِيَةٍ
അവര്‍ സംതൃപ്ത ജീവിതത്തിലായിരിക്കും
8. وَأَمَّا مَنْ خَفَّتْ مَوَازِينُهُ
ആരുടെ തുലാസുകള്‍ ലഘുവായോ അവര്‍
9. فَأُمُّهُ هَاوِيَةٌ
അവന്റെ സങ്കേതം ഹാവിയ ആകുന്നു
10. وَمَا أَدْرَاكَ مَا هِيَهْ
അത് (ഹാവിയ) എന്താണെന്ന് തങ്ങള്‍ക്ക് വിവരം നല്കിയതെന്താണ്?
11. نَارٌ حَامِيَةٌ
ചൂടേറിയ അഗ്നിയാകുന്നു(അത്)
മനുഷ്യന്റെ കര്‍മ്മങ്ങളെല്ലാം പരലോകത്ത് തൂക്കിക്കണക്കാക്കുമെന്ന് ഖുര്‍ആനില്‍ പലയിടത്തും അല്ലാഹു പറഞ്ഞിട്ടുണ്ട്. എന്നാല്‍ എങ്ങനെയാണ് തൂക്കുന്നത്? തുലാസ്സ് എങ്ങനെയാണ്? ഇതൊന്നും നമുക്ക് നിര്‍ണ്ണയിക്കാന്‍ കഴിയില്ല. പക്ഷെ ആ തുലാസ്സ് നാം വിശ്വസിക്കുന്നു. ഓരോരുത്തരുടെയും കര്‍മ്മങ്ങളില്‍ ഏതാണ് അധികം, ഏതാണ് കുറവെന്ന് നമുക്ക് കൂടി ബോദ്ധ്യപ്പെടുന്ന വിധം ഉള്ള തൂക്കല്‍ തന്നെ നടക്കും. സല്ക്കര്‍മ്മങ്ങള്‍ കൂടുതലുള്ളവര്‍ക്ക് സംതൃപ്‌ത ജീവിതവും അല്ലാത്തവര്‍ക്ക് ചൂടേറിയ നരകവും ലഭിക്കും. ഇതാണിവിടെ വിശദീകരിക്കുന്നത്.
നന്മയുടെ തട്ടിനു ഭാരം വര്‍ദ്ധിക്കുന്ന സല്‍ക്കര്‍മ്മങ്ങള്‍ കൂട്ടുകയും, അല്ലാത്തവ ഒഴിവാക്കുകയും ചെയ്ത് കൊണ്ട് ആ പ്രതിസന്ധി തരണം ചെയ്യാന്‍ നാം തയാറാവണം .ഇവിടെ തുലാസ്സ് ഒന്നാണോ കുറേ ഉണ്ടോ എന്ന് രണ്ട് അഭിപ്രായമുണ്ട്(ഖുര്‍ത്വുബി ).
സ്വര്‍ഗ്ഗം തന്റെ ഇംഗിതങ്ങളെല്ലാം നടക്കുന്ന സ്ഥലമായി അനുഭവപ്പെടുന്ന കാരണത്താലാണ് സംതൃപ്ത ജീവിതമുണ്ട് എന്ന് പറയുന്നത് .താന്‍ ഉദ്ദേശിക്കുന്നതെന്തും തന്റെ കണ്‍മുന്നില്‍ ഹാജറാക്കപ്പെടും. പറക്കാണ്‍ കരുതിയാല്‍ പറക്കും താണ്‍ ഒന്നും ചെയ്യേണ്ടതില്ല. ഇങനെയാണീ സംതൃപ്ത ജീവിതം (ഖുര്‍ത്വുബി 20/119)
ഉമ്മ് എന്നാല്‍ മാതാവ്, മൂലം, പ്രധാന ഭാഗം, മര്‍മം, കേന്ദ്രസ്ഥാനം, സങ്കേതം എന്നിങ്ങനെ സാന്ദര്‍ഭിക അര്‍ത്ഥം പലതും വരും. തോന്നിവാസികള്‍ക്കുള്ള സങ്കേതം നരകമാണെന്നത്രെ ! ഇവിടെ അല്ലാഹു പറഞ്ഞ നരകത്തിന്റെ ചൂടിന്റെ കാഠിന്യം, നബി(സ) പറഞ്ഞിട്ടുണ്ട്. മനുഷ്യരിവിടെ (ഭൂമിയില്‍ ) കത്തിക്കുന്ന അഗ്നി ജഹന്നമിന്റെ ചൂടിന്റെ എഴുപതില്‍ ഒരു അംശമാണ്. അപ്പോള്‍ സഹാബത്ത് ചോദിച്ചു ഇവിടുത്തെ ചൂട് തന്നെ മതിയായതല്ലേ നബിയേ! ഇത് പോലെയുള്ള 69 ഭാഗം കൂടി ശക്തിയുള്ള ചൂടാണതിനുള്ളത് എന്ന് നബി(സ) പറഞ്ഞു.